ലണ്ടന്‍: 2025-26 സീസണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിലെ മികച്ച താരത്തിനുള്ള പുരസ്കാരം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സിയുടെ പോര്‍ച്ചുഗല്‍ താരം ബ്രൂണോ ഫെര്‍ണാണ്ടസിന്.
ഒരു ഇപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് എന്ന റിക്കാര്‍ഡും (21) ബ്രൂണോ ഫെര്‍ണാണ്ടസ് സ്വന്തമാക്കി. പ്രീമിയര്‍ ലീഗിലെ അവസാന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 3-0നു ബ്രൈറ്റണിനെ തോല്‍പ്പിച്ചപ്പോള്‍ ഒരു ഗോളിന് അസിസ്റ്റ് നടത്തിയത് ബ്രൂണോ ആയിരുന്നു.
തിയറി ഒന്റി (2002-03), കെവിന് ഡി ബ്രൂയിന് (2019-20) എന്നിവരുടെ 20 അസിസ്റ്റ് എന്ന റിക്കാര്‍ഡാണ് ബ്രൂണോ ഫെര്‍ണാണ്ടസ് മറികടന്നത്.